Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ രണ്ട് ലശ്കർ ഭീകരരെ വധിച്ചു
text_fieldsbookmark_border
ശ്രീനഗർ: ജമ്മു-കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലശ്കർ ഭീകരർ കൊല്ലപ്പെട്ടു. നൈന ബാത്പോര മേഖലയിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
തുടർന്ന് സേന നടത്തിയ തിരിച്ചടിയിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇരുവരും ഭീകര സംഘടനയായ ലശ്കറെ ത്വയ്യിബയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നും ഇവരിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.
Next Story

