Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഴര ലക്ഷത്തിന്‍റെ മയക്കുമരുന്നുമായി ബംഗളൂരുവില്‍ മലയാളി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ

text_fields
bookmark_border
ഏഴര ലക്ഷത്തിന്‍റെ മയക്കുമരുന്നുമായി ബംഗളൂരുവില്‍ മലയാളി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ
cancel

ബംഗളൂരു: ബംഗളൂരുവില്‍ ഏഴര ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളുമായി മലയാളിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയിലായി. മലയാളിയായ പി.കെ. റാഖിദ് (24), മണിപ്പൂര്‍ സ്വദേശി മായങ്ക് മായ്​ (44) എന്നിവരെയാണ് എച്ച്.എസ്.ആര്‍. ലേഔട്ട് പൊലീസ് അറസ്​റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് മൂന്നു കിലോ കഞ്ചാവും 300 എം.ഡി.എം.എ ഗുളികകളും പിടിച്ചെടുത്തു. നഗരത്തിലെ സ്വകാര്യ കമ്പനി ജീവനക്കാരായ ഇരുവരും എച്ച്.എസ്.ആര്‍ ലേഔട്ടിലാണ് താമസിക്കുന്നത്. മായങ്ക് മണിപ്പൂരില്‍ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന മയക്കുമരുന്ന് വസ്തുക്കൾ ബംഗളൂരുവില്‍ റാഖിദിെൻറ സഹായത്തോടെ വിൽപന നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇരുവരും രണ്ടു വര്‍ഷത്തിലേറെയായി മയക്കുമരുന്ന് കടത്തിലേര്‍പ്പെട്ടുവരികയാണെന്ന് സംശയമുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Two persons, including a Malayalee, arrested in Bangalore with drugs worth Rs 7.5 lakh
Next Story