Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; 20 പേർ കസ്റ്റഡിയിൽ

text_fields
bookmark_border
ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; 20 പേർ കസ്റ്റഡിയിൽ
cancel

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. മഹാരാഷ്ട്ര നവനിർമാൺ സേന പ്രവർത്തകരാണ് വാഹനവ്യൂഹം ആക്രമിച്ചത്. എം.എൻ.എസ് പ്രവർത്തകർ വാഹനവ്യൂഹത്തിന് നേരെ വളകളും തേങ്ങകളും തക്കാളിയും എറിയുകയായിരുന്നു. ആക്രമണത്തിൽ രണ്ട് വാഹനങ്ങളുടെ ചില്ല് തകർന്നു.

താനെയിൽ ഒരു പരിപാടിയിൽ പ​ങ്കെടുക്കാനായി ഉദ്ധവ് താക്കറെ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഉദ്ധവിന്റെ പരിപാടി നടക്കുന്ന ഹാളിന് മുന്നിൽ പ്രതിഷേധവുമായി എം.എൻ.എസ് പ്രവർത്തകർ എത്തി​യെങ്കിലും പൊലീസ് ഇവരെ അവിടെ നിന്നും മാറ്റി സംഘർഷസാധ്യത ഒഴിവാക്കുകയായിരുന്നു.

ബീഡിൽ വെച്ച് രാജ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ശിവസേന പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് താനെയിൽ ഉദ്ധവിന് നേരെ നടന്ന ആക്രമണം. ഞങ്ങളുടെ പ്രവർത്തകർ ഉദ്ധവിന് നല്ല തിരിച്ചടിയാണ് കൊടുത്തിരിക്കുന്നതെന്ന് എം.എൻ.എസ് പ്രാദേശിക നേതാവ് അവിനാശ് ജാദവ് പറഞ്ഞു.

ശിവസൈനികർക്ക് ഏത് നേതാക്കൾക്കെതിരെയും പറയാം. എന്നാൽ, രാജ് താക്കറെക്കെതിരെ പറയാനാവില്ലെന്ന് ഓർമപ്പെടുത്തൽ കൂടിയാണ് ആക്രമണമെന്നും അവിനാശ് ജാദവ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Uddhav Thackeray's Convoy Attacked With Coconuts, Cow Dung
Next Story