ഏക സിവിൽകോഡ്: പാനൽ ചർച്ച നാളെ
text_fieldsബംഗളൂരു: ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി കർണാടക ചാപ്റ്ററിന്റെ (എഫ്.ഡി.സി.എ- കെ) ആഭിമുഖ്യത്തിൽ ‘ഏകസിവിൽകോഡ്’ വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 1.30 വരെ ബംഗളൂരു ഇൻഫൻട്രി റോഡിലെ കെ.എ.എസ് ഓഫിസേഴ്സ് അസോസിയേഷൻ ഹാളിൽ നടക്കുന്ന ചർച്ചയിൽ സുപ്രീംകോടതി മുൻ ജഡ്ജ് ജസ്റ്റിസ് വി. ഗോപാല ഗൗഡ അധ്യക്ഷത വഹിക്കും. പാനലിസ്റ്റുകളായി കർണാടക ഹൈകോടതി മുൻ ജഡ്ജ് ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻദാസ്, മുൻ അഡ്വക്കറ്റ് ജനറൽ പ്രഫ. രവിവർമ കുമാർ, ജമാഅത്തെ ഇസ്ലാമി കർണാടക പ്രസിഡന്റ് ഡോ. ബെലഗാമി മുഹമ്മദ് സാദ്, മുതിർന്ന മാധ്യമപ്രവർത്തകൻ ശിവസുന്ദർ, സ്വതന്ത്ര മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ സിന്ധ്യ സ്റ്റീഫൻ എന്നിവർ പങ്കെടുക്കും. ഡോ. മുഹമ്മദ് താഹ മതീൻ ചർച്ച നിയന്ത്രിക്കും.

