Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെഗാസസ് ഫോൺ ചോർത്തൽ: ജനാധിപത്യ സർക്കാറിനെ താറടിക്കാനുള്ള ശ്രമമെന്ന് ഐ.ടി മന്ത്രി

text_fields
bookmark_border
പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് റിപ്പോർട്ട് പുറത്തുവന്നത് യാദൃശ്ചികമല്ല
Aswini vaishnaw
cancel

ന്യൂഡൽഹി: പെഗാസസുമായി ബന്ധപ്പെട്ട ഫോൺ ചോർത്തൽ വിവാദത്തിൽ വിശദീകരണവുമായി ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ്. ജനാധിപത്യ സർക്കാരിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര പ്രതികരിച്ചു.

'സർക്കാർ ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് റിപ്പോർട്ട് പുറത്തുവന്നത് യാദൃശ്ചികമല്ല.' മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

'പ്രശ്നത്തെ ലോജിക് ഉപയോഗിച്ച് പരിശോധിക്കണം. ദേശീയ താൽപര്യങ്ങൾക്ക് വേണ്ടിയാണെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ കർശനമായ നിയമങ്ങൾ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിട ഇത്തരം ഫോൺ ചോർത്തലുകൾ നടപ്പാക്കാൻ സാധിക്കില്ല.' നിലപാട് അദ്ദേഹം ആവർത്തിച്ചു.

വിഷയത്തിൽ രാജ്യസഭ ഇന്ന് ഉച്ചക്ക് ശേഷവും അലങ്കോലമായി. പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ സർക്കാർ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. രാവിലെ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നുച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവെച്ചിരുന്നു.

ചാരസോഫ്​റ്റ്​വെയറായ പെഗാസസ്​ ഉപയോഗിച്ച്​ ഇ​ന്ത്യ​യി​ലെ മ​ന്ത്രി​മാ​ർ, പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, അ​ഭി​ഭാ​ഷ​ക​ർ, ശാ​സ്​​ത്ര​ജ്ഞ​ർ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ, മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി 300ഓ​ളം പേ​രു​ടെ ഫോ​ൺ ഇ​സ്രാ​യേ​ൽ ക​മ്പ​നി​ ചോ​ർ​ത്തി​യെന്നാണ്​ വെ​ളി​പ്പെ​ടു​ത്ത​ൽ. 40 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, മൂ​ന്ന​ു​ പ്ര​മു​ഖ പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ, ജു​ഡീ​ഷ്യ​റി​യി​ലെ ഒ​രു പ്ര​മു​ഖ​ൻ, മോ​ദി സ​ർ​ക്കാ​റി​ലെ ര​ണ്ടു​ മ​ന്ത്രി​മാ​ർ, ഇ​ന്ത്യ​ൻ സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ളു​ടെ നി​ല​വി​ലു​ള്ള​വ​രും വി​ര​മി​ച്ച​വ​രു​മാ​യ മേ​ധാ​വി​ക​ൾ, ഉ​ദ്യോ​ഗ​സ്​​ഥ​ർ, വ്യ​വ​സാ​യ​പ്ര​മു​ഖ​ർ എ​ന്നി​വ​ർ ചാ​ര​വൃ​ത്തി​ക്ക്​ ഇ​ര​യായതായാണ്​ 'ദ ​വ​യ​ർ' വാ​ർ​ത്ത​ പോ​ർ​ട്ട​ൽ വ്യ​ക്ത​മാ​ക്കി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​ക്കാ​റു​ക​ൾ​ക്ക്​ ചാ​ര​പ്പ​ണി ന​ട​ത്തി​ക്കൊ​ടു​ക്കു​ന്ന ഇ​സ്രാ​യേ​ലി ചാ​ര വി​വ​ര​സാ​​ങ്കേ​തി​ക​വി​ദ്യ ക​മ്പ​നി​യാ​യ എ​ൻ.​എ​സ്.​ഒ ആ​ണ്​ ഇ​ന്ത്യ​യി​ൽ പ്ര​മു​ഖ​രു​ടെ ഫോ​ണു​ക​ൾ ചോ​ർ​ത്തി​ക്കൊ​ടു​ത്ത​ത്. ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ളും വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ളും ചേ​ർ​ന്ന്​ ന​ട​ത്തി​യ സം​യു​ക്ത അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഈ ​വി​വ​രം പു​റ​ത്തു​വ​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​െൻറ ഭാ​ഗ​മാ​യി മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ന​ട​ത്തി​യ ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​യി​ൽ ചാ​ര​വൃ​ത്തി​ക്ക്​ ​ ഇ​സ്രാ​യേ​ൽ ക​മ്പ​നി ഉ​പ​യോ​ഗി​ക്കു​ന്ന പെ​ഗാ​സ​സ്​ സ്​​പൈ​വെ​യ​ർ ഉ​പ​യോ​ഗി​ച്ചു​വെ​ന്നും ക​ണ്ടെ​ത്തി.

ഇ​ന്ത്യ​യി​ൽ 'ദ ​വ​യ​റും' അ​മേ​രി​ക്ക​യി​ലെ വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റും ബ്രി​ട്ട​നി​ലെ ഗാ​ർ​ഡി​യ​നും അ​ട​ക്കം ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഒ​രു ഡ​സ​നി​ലേ​റെ മാ​ധ്യ​മ​സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ 'പെ​ഗാ​സ​സ്​ പ്രോ​ജ​ക്ട്​​' എ​ന്ന പേ​രി​ലാ​ണ്​ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​വ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഓ​ഫി​സി​ന്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ അ​യ​ച്ചു​വെ​ന്നും എ​ന്നാ​ൽ, ആ​രോ​പ​ണ​ത്തി​ൽ അ​ടി​സ്​​ഥാ​ന​മി​ല്ലെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ മ​റു​പ​ടി ന​ൽ​കി​യെ​ന്നും 'വ​യ​ർ' റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. എ​ന്നാ​ൽ, പെ​ഗാ​സ​സ്​ സ്​​പൈ​​വെ​യ​ർ ഉ​പ​യോ​ഗി​ച്ചി​ല്ല എ​ന്നു​ പ​റ​യാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ ത​യാ​റാ​യി​ട്ടി​ല്ല.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Union IT Minister Calls Media Report On Pegasus Project 'Highly Sensational
Next Story