കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു; നിയന്ത്രണങ്ങൾ പിൻവലിച്ച് യു.പി സർക്കാർ
text_fieldsലഖ്‌നൗ: ഉത്തർപ്രദേശിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് യു.പി സർക്കാർ. കോവിഡ് ബാധിതരുടെ എണ്ണം 600 ൽ താഴെയുള്ള ജില്ലകൾക്ക് ഇളവ് നൽകാൻ നേരത്തെ സംസ്ഥാനം തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം മുഴുവൻ ജില്ലകളിലും കോവിഡ് ബാധിതരുടെ എണ്ണം 600 ൽ താഴെയെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചത്.
ബുധനാഴ്ച മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വരിക. രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.രാത്രി കർഫ്യുവും വാരാന്ത്യകർഫ്യൂവും പതിവ് പോലെ തുടരും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉത്തർപ്രദേശിലെ കോവിഡ് പോസിറ്റീവിറ്റ് നിരക്ക് 0.3 ശതമാനം ആണ്. തുടർച്ചയായി രണ്ടാഴ്ചയിലേറെയായി ഒരു ശതമാനത്തിൽ താഴെയാണ് ടി.പി.ആർ.
നിലവിൽ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 14,000 ൽ താഴെയാണ്.തിങ്കളാഴ്ച സംസ്ഥാനത്ത് 727 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിദിന കോവിഡ രോഗികളുടെ എണ്ണം 38,055 വരെ ഉയർന്നിരുന്നു.

