Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ നാടൻതോക്കുമായി അധ്യാപിക അറസ്റ്റിൽ -വിഡിയോ

text_fields
bookmark_border
യു.പിയിൽ നാടൻതോക്കുമായി അധ്യാപിക അറസ്റ്റിൽ -വിഡിയോ
cancel
Listen to this Article

ലഖ്നോ: യു.പിയിൽ നാടൻ തോക്കുമായി അധ്യാപിക പിടിയിൽ. മെയിൻപൂരിയിൽ കഴിഞ്ഞ ദിവസമാണ് അധ്യാപിക അറസ്റ്റിലായത്. കരിഷ്മ സിങ് യാദവെന്ന അധ്യാപികയാണ് പിടിയിലായത്. ഫെറോസാബാദിലാണ് ഇവർ ജോലി ചെയ്തിരുന്നത്. മെയിൻപൂരിയിൽ ഔദ്യോഗിക ജോലികൾക്കായാണ് ഇവർ എത്തിയത്.


രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിസ്റ്റൾ കണ്ടെത്തിയത്. ഇവരിൽ നിന്നും പിസ്റ്റൾ കണ്ടെടുക്കുന്നതിന്റെ വിഡിയോ വൈറലായിട്ടുണ്ട്. വനിത ​പൊലീസ് കോൺസ്റ്റബിൾ അധ്യാപികയെ പരിശോധിക്കുന്നതും തുടർന്ന് ഇവരുടെ ജീൻസിന്റെ പോക്കറ്റിൽ നിന്നും പിസ്റ്റൾ കണ്ടെടുക്കുന്നതുമാണ് വിഡിയോയിൽ.

യാദവിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തുവെന്ന് പൊലീസ് അറിയിച്ചു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UP Teacher Arrested For Possessing Country-Made Pistol
Next Story