Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോളിവുഡ് താരം ഊർമിള ശിവസേനയിൽ; ഉടൻ എം.എൽ.സിയായി നിയമനം

text_fields
bookmark_border
Urmila in Shivsena
cancel

മുംബൈ: ബോളിവുഡ് താരം ഊർമിള മതോണ്ട്കർ ശിവസേനയിൽ ചേർന്നു. അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ഊർമിള പാർട്ടി അം​ഗത്വം സ്വീകരിച്ചത്. അംഗത്വം സ്വീകരിച്ചയുടനെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് ഊർമിളയെ പാർട്ടി നോമിനേറ്റ് ചെയ്തു. ഗവർണർ ബി.എസ് കോഷിയാരിക്ക് സർക്കാർ ഇതുസംബന്ധിച്ച് കത്തയച്ചു.

ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ 'ശിവ് ബന്ധൻ' കെട്ടിക്കൊണ്ടാണ് ഊർമിളയെ സ്വീകരിച്ചത്. പ്രിയങ്ക ചതുർവേദി, കിശോരി പട്നേക്കർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

കഴിഞ്ഞ വർഷം മാർച്ച് 27ന് ഊർമിള കോൺ​ഗ്രസ് അം​ഗത്വം സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നോർത്ത് മുംബൈയിൽ നിന്നും ബി.ജെ.പി നേതാവ് ഗോപാൽ ഷെട്ടിക്കെതിരെ മത്സരിച്ച് തോറ്റു. പിന്നാലെ കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജി വെച്ചു. പാർട്ടിയിൽ ചേർന്ന് 167 ദിവസത്തിനകമായിരുന്നു രാജി. ഇതിന് പിന്നാലെയാണ് ശിവസേനയിലേക്കുള്ള രം​ഗപ്രവേശം.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story