Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെയിൽവേ പ്ലാറ്റ്‌ഫോമിൽ അടിവസ്ത്രം മാത്രം ധരിച്ച് സ്റ്റേഷൻ ഓഫീസറുടെ റോന്ത്ചുറ്റൽ; വിഡിയോ വൈറലായതോടെ സ്ഥലംമാറ്റം

text_fields
bookmark_border
വിഡിയോ വൈറലായതോടെ അധികൃതർ ഇയാളെ അയോധ്യയിലേക്ക് സ്ഥലം മാറ്റി
Uttar Pradesh: Station Officer Caught Roaming in underware
cancel

റെയിൽവേ പ്ലാറ്റ്‌ഫോമിൽ അടിവസ്ത്രം മാത്രം ധരിച്ച് നടന്ന സ്റ്റേഷൻ ഓഫീസറുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഉത്തർപ്രദേശിലെ പിലിബിത്തിലെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലാണ് സംഭവം. സൂര്യ പ്രകാശ് എന്ന സ്റ്റേഷൻ ഓഫീസറാണ് ഇത്തരത്തിൽ റോന്ത് ചുറ്റിയത്. സംഭവം ശ്രദ്ധയിൽ പെട്ടതും അധികൃതർ ഇയാളെ അയോധ്യയിലേക്ക് സ്ഥലം മാറ്റി.

2021ൽ ജനതാദൾ എം.എൽ.എ. നരേന്ദ്ര കുമാർ നീരജ് ട്രെയിനിനുള്ളിൽ അടിവസ്ത്രവും ബനിയനും മാത്രം ധരിച്ചു നടന്ന സംഭവം വിവാദമായിരുന്നു. എ.സി. ഫസ്റ്റ് ക്ലാസ് കംപാർട്മെന്റിലായിരുന്നു സംഭവം. ഡൽഹിയിലേക്ക് പോവുകയായിരുന്ന പട്ന- ഡൽഹി തേജസ് രാജധാനി എക്സ്പ്രസിലായിരുന്നു സംഭവം നടന്നത്.

സ്ത്രീകളും കുട്ടികളുമുള്ള കംപാർട്മെന്റിലായിരുന്നു എം.എൽ.എയുടെ നടത്തം. ട്രെയിൻ ബക്സറിൽ എത്തിയപ്പോഴായിരുന്നു എം.എൽ.എ പിടിക്കപ്പെട്ടത്. സഹയാത്രികർ വിലക്കിയെങ്കിലും എം.എൽ.എ ഇത് പരിഗണിക്കാതെ നടത്തം തുടരുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Uttar Pradesh: Station Officer Caught Roaming on Railway Platform in Underwear, Probe Ordered (Watch Video)
Next Story