
ബലാത്സംഗം: ഉത്തരാഖണ്ഡിൽ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്
text_fieldsഡറാഡൂൺ: ബലാത്സംഗം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനും ഉത്തരാഖണ്ഡിൽ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്. ദ്വാരഹട് എം.എൽ.എ മഹേഷ് നേഗിക്കെതിരെ ഡറാഡൂൺ നെഹ്റു കോളനി പൊലീസാണ് കേസെടുത്തത്. ഇരയായ സ്ത്രീ പൊലീസിൽ പരാതി നൽകി ആഴ്ചകൾക്കു ശേഷം പ്രാദേശിക കോടതി നിർദേശത്തെ തുടർന്നാണ് അറസ്റ്റ്.
ഇരയെ ഭീഷണിപ്പെടുത്തിയതിന് എം.എൽ.എയുടെ ഭാര്യ റിത നേഗിക്കെതിരെയും കേസെടുത്തതായി ഡറാഡൂൺ എസ്.പി ശ്വേത ചൗബെ അറിയിച്ചു. ആഗസ്റ്റ് 16നാണ് യുവതി പരാതി നൽകിയത്. പീഡനത്തിനിരയായ തെൻറ കുഞ്ഞിെൻറ പിതാവ് എം.എൽ.എയാെണന്നും ഡി.എൻ.എ പരിശോധന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിെൻറ ഭാഗമാണ് ബലാത്സംഗ ആരോപണമെന്ന് എം.എൽ.എ പറഞ്ഞു.
ചില കോൺഗ്രസ് നേതാക്കൾ പിറകിലുണ്ടെന്നും എം.എൽ.എ ആരോപിച്ചു. അതേസമയം, അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് തെൻറ ഭർത്താവിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് എം.എൽ.എയുടെ ഭാര്യ നൽകിയ പരാതിയിൽ കഴിഞ്ഞമാസം യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
