വാജ്പേയി ആശുപത്രിയിൽ
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ ഡൽഹിയിൽ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസി(എയിംസ്)ൽ പ്രവേശിപ്പിച്ചു. 2009 മുതൽ രോഗബാധിതനായി കഴിയുന്ന 93 വയസ്സുകാരനായ വാജ്പേയിയെ സാധാരണ പരിശോധനക്കാണ് പ്രവേശിപ്പിച്ചതെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ വ്യക്തമാക്കി.
വാജ്പേയിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് എയിംസ് അധികൃതർ അറിയിച്ചു. പതിവായി ചികിത്സിക്കുന്ന ഡോക്ടർമാർ നിർദേശിച്ചതിെൻറ അടിസ്ഥാനത്തിലാണ് എയിംസിലേക്ക് കൊണ്ടുപോയത്. ഹൃദയസ്തംഭനം ഉണ്ടായെന്ന വാർത്തകൾ എയിംസ് നിഷേധിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ വാജ്പേയിയെ ആശുപത്രിയിൽ സന്ദർശിച്ചു.
