Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽ പാലത്തിൽ പരീക്ഷണയോട്ടം തുടങ്ങി വന്ദേഭാരത്

text_fields
bookmark_border
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽ പാലത്തിൽ പരീക്ഷണയോട്ടം തുടങ്ങി വന്ദേഭാരത്
cancel


ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലത്തിലൂടെ ആദ്യമായി പരീക്ഷണയോട്ടം നടത്തി വന്ദേഭാരത് എക്സ്പ്രസ്. ശ്രീമാത വൈഷ്‍ണോ ദേവി കത്ര സ്റ്റേഷനിൽ നിന്നും ശ്രീനഗറിലേക്കായിരുന്നു പരീക്ഷണയോട്ടം. ഇതിനിടയിലാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ പാലമായ ചെനാബ് പാലം സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയിലെ ആദ്യത്തെ കേബിൾ പാലമായി അൻജി ഖാദ് പാലവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കശ്മീരിലെ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥ കൂടി മുന്നിൽകണ്ടാണ് റൂട്ടിലെ ട്രെയിനുകളുടെ ഡിസൈൻ നിർവഹിച്ചിരിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു. മൈനസ് 30 ഡിഗ്രി സെൽഷ്യസിൽ വരെ പ്രതിരോധിക്കുന്ന കോച്ചുകളാണ് തയാറാക്കിയിരിക്കുന്നത്.

ട്രെയിനിലെ വെള്ളവും ബയോ-ടോയിലെറ്റ് ടാങ്കുകളും തണുത്തുറയുന്നത് തടയാൻ ഏറ്റവും നൂതനമായ ഹീറ്റിങ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കത്രയിൽ നിന്നും ശ്രീനഗറിലേക്കുള്ള പാത തുറക്കുന്നതോടെ ജമ്മുകശ്മീരിന്റെ ടൂറിസം വികസനത്തിൽ വലയി പുരോഗതിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ വന്ദേഭാരതിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര​ മോദിയും ​കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തിയിരുന്നു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി എത്തുന്ന വന്ദേഭാരത് ട്രെയിനുകൾ ഇന്ത്യയുടെ വികസനത്തിന് മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Vande Bharat train's 1st trial run on world's highest rail bridge in J&K
Next Story