വിജയ്മല്യക്ക് വായ്പ നൽകിയത് യു.പി.എ –കേന്ദ്രം
text_fieldsന്യൂഡൽഹി: കോടികളുടെ ബാങ്ക് വായ്പ തിരിച്ചടക്കാതെ രാജ്യംവിട്ട വിവാദ മദ്യ വ്യവസായി വിജയ്മല്യക്ക് വ്യത്യസ്ത ബാങ്കുകൾ വായ്പ നൽകിയത് യു.പി.എ സർക്കാറിെൻറ കാലത്താണെന്ന് ധനകാര്യ സഹമന്ത്രി സന്തോഷ് ഗങ്വാർ. ലോക്സഭയിൽ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാൽ, മല്യക്കെതിരെ നടപടി സ്വീകരിച്ചത് മോദി സർക്കാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
മല്യ ഇപ്പോൾ കഴിയുന്നത് ഇംഗ്ലണ്ടിലാണ്. വ്യത്യസ്ത ഏജൻസികൾ അദ്ദേഹത്തിന് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശകാര്യവകുപ്പ് പാസ്പോർട്ട് റദ്ദാക്കി. വായ്പ തിരിച്ചടക്കാനുള്ളവരിൽ 8364 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവർക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുെണ്ടന്നും ലോക് സഭയെ അറിയിച്ചു.
