പാകിസ്താന്‍ ഒറ്റപ്പെടുന്നത് അവരുടെ നയങ്ങള്‍കൊണ്ട് –ഇന്ത്യ
text_fieldsബെനോലിം(ഗോവ): ഏതെങ്കിലും രാജ്യം അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുന്നുണ്ടെങ്കില്‍ അത് അവരുടെതന്നെ നയങ്ങള്‍ കൊണ്ടാണെന്ന് പാകിസ്താനെ പരാമര്‍ശിച്ച് ഇന്ത്യ. പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ ശ്രമം നടത്തുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ഇങ്ങനെ പ്രതികരിച്ചത്. എട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ സമാപനത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമാബാദില്‍ നിശ്ചയിച്ചിരുന്ന സാര്‍ക് സമ്മേളനത്തില്‍നിന്ന് അംഗരാജ്യങ്ങള്‍ സ്വയം പിന്മാറുകയായിരുന്നു. ഉറി ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തിലായിരുന്നു ഇത്. അഫ്ഗാനിസ്താന്‍, ബംഗ്ളാദേശ്, നേപ്പാള്‍, ശ്രീലങ്ക, മാലദ്വീപ് എന്നീ രാജ്യങ്ങള്‍ ആക്രമണമുണ്ടായയുടന്‍ അതിനെ അപലപിച്ച് രംഗത്തുവന്നു. ഇങ്ങനെയൊരു അന്തരീക്ഷത്തില്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടക്കില്ളെന്ന് അവര്‍ വ്യക്തമാക്കി. സാര്‍ക് ഉച്ചകോടി നടക്കാതെ പോയത് ഇതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
