കള്ളനെ പിടിക്കാൻ മരത്തിൽ കയറുന്ന പൊലീസ്; വൈറലായി വീഡിയോ
text_fieldsകള്ളനെ പിടിക്കാൻ മരത്തിൽ കയറുന്ന പൊലീസുകാരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കള്ളൻ ഇറങ്ങാതായതോടെയാണ് പൊലീസുകാരിലൊരാൾ മരത്തിൽ കയറിയത്. ഛത്തീസ്ഗഡിലാണ് സംഭവം. വീഡിയോ ഷെയർ ചെയ്തതാകെട്ട െഎ.പി.എസ് ഒാഫീസറായ ദീപാൻഷു കബ്രയും. 'എത്ര ഉയരത്തിൽ കയറിയാലും കാക്കിയിട്ടവർ അവനെ താഴെയിറക്കും'എന്ന കുറിപ്പോടെയാണ് ദീപാൻഷു വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മരത്തിന് മുകളിലിരിക്കുന്ന കള്ളനേയും ചുറ്റും നിൽക്കുന്ന പൊലീസുകാരേയും വീഡിയോയിൽ കാണാം. തുടർന്ന് പൊലീസുകാരിലൊരാൾ മരത്തിൽ പിടിച്ചുകയറുകയാണ്.
खुदी को कर के बुलंद इतना चढ़ गए ऊपर जैसे तैसे,
— Dipanshu Kabra (@ipskabra) May 12, 2021
पर #Khakhi वाले उतार देंगे, बड़े आराम से 😅😝 pic.twitter.com/FoePjKOLfj
പൊലീസുകാരെ കണ്ടാണ് കള്ളൻ മരത്തിൽ കയറിയത്. പലതവണ ഇറങ്ങാൻ ആവശ്യപ്പെെട്ടങ്കിലും കൂട്ടാക്കിയില്ലെന്നും പൊലീസ് പറഞ്ഞു. ആയിരക്കണക്കിനുപേർ ട്വിറ്ററിൽ വീഡിയോ കണ്ടിട്ടുണ്ട്.

