കർണാടക: 15 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്
text_fieldsബംഗളൂരു: കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15 നിയമസഭ മണ്ഡലങ്ങളിൽ പോളിങ് പുരോഗമിക്കുന്നു. കോൺഗ്രസിെൻറ സിറ്റിങ് സീറ്റുകളായ ഗോഖക്, അത്തനി, കഗ്വാദ്, വിജയനഗര, ഹിരെകരൂർ, യെല്ലാപുര, ഹൊസക്കോെട്ട, ചിക്കബല്ലാപുര, യശ്വന്ത്പുര, കെ.ആർ പുരം, ശിവാജി നഗർ, ജെ.ഡി-എസിെൻറ സിറ്റിങ് സീറ്റുകളായ ഹുൻസൂർ, കെ.ആർ പേട്ട്, മഹാലക്ഷ്മി ലേഒൗട്ട്, കെ.പി.ജെ.പിയുടെ സിറ്റിങ് സീറ്റായ റാണിബെന്നൂർ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്.
ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാൻ ഏഴു സീറ്റ് വേണമെന്നിരിക്കെ, സർക്കാറിെൻറ ഭരണത്തുടർച്ചക്കുകൂടിയാണ് 37.77 ലക്ഷം വോട്ടർമാർ വിധിയെഴുതുക.
കൂറുമാറ്റത്തെ തുടർന്ന് 17 എം.എൽ.എമാരെ അയോഗ്യരാക്കിയെങ്കിലും മസ്കി, ആർ.ആർ നഗർ എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് കേസ് നിലനിൽക്കുന്നതിനാൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
