അതിർത്തിയിൽ ആയുധങ്ങൾ പിടികൂടി
text_fieldsപഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ നിന്ന് ബി.എസ്.എഫ്. പിടികൂടിയ ആയുധങ്ങളും വെടിക്കോപ്പുകളും
ചണ്ഡിഗഢ്: പഞ്ചാബിലെയും ജമ്മു-കശ്മീരിലെയും അതിർത്തികൾ വഴി ആയുധം കടത്താനുള്ള ശ്രമം സുരക്ഷാസേന തകർത്തു. രണ്ടു വ്യത്യസ്ത സംഭവങ്ങളിലായാണ് നിയന്ത്രണ രേഖക്കു സമീപം ആയുധങ്ങൾ കണ്ടെടുത്തത്.
ജമ്മു-കശ്മീരിലെ പൂഞ്ചിൽനിന്ന് മൂന്ന് ചൈനീസ് പിസ്റ്റളുകൾ, വെടിക്കോപ്പുകൾ, 11 ഹാൻഡ് ഗ്രനേഡുകൾ, വയർലെസ് സെറ്റ് ഉൾപ്പെടെ കണ്ടെടുത്തു. പഞ്ചാബിലെ ഫിറോസ്പുരിൽ നടത്തിയ തിരച്ചിലിൽ എ.കെ 47 തോക്കുകളടക്കമുള്ള ആയുധങ്ങൾ പിടികൂടി. മൂന്ന് എ.കെ 47 തോക്കും രണ്ട് എം16 കൈത്തോക്കുകളും ഇവയിൽ ഉൾപ്പെടുന്നു. ആയുധങ്ങളും വെടിയുണ്ടകളും ചാക്കിൽ നിറച്ചുെവച്ച നിലയിലാണ് കണ്ടത്.

