സ്കൂൾ തുറന്നില്ലെങ്കിലെന്താ, ബംഗാളിൽ ടി.വി കണ്ടുപഠിക്കാം
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ പത്താം ക്ലാസുകാരും പ്ലസ്ടുക്കാരും ഇനി ടി.വി കണ്ടുപഠിക്കും. ലോക്ഡൗൺ കാലത്ത് ക്ലാസുകൾ നഷ്ടപ്പെടുന്നത് തടയാനാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിെൻറ നൂതനാശയം. ടെലിവിഷൻ ചാനലായ എ.ബി.പി ആനന ്ദയുമായി ചേർന്നാണ് ദിവസവും വൈകീട്ട് 3 മുതൽ 4 വരെ ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ഏപ്രിൽ 13 വരെ തുടരും.
ചൊവ്വാഴ്ച ഇംഗ്ലീഷ് ക്ലാസോടെ ടെലിവിഷൻ പഠനം തുടങ്ങി. ഇരു ക്ലാസുകൾക്കും അരമണിക്കൂർ വീതമാണ് സമയം. സംസ്ഥാന ബോർഡ് സിലബസ് പിന്തുടരുന്ന വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് ഈ പരിപാടി. “സംസ്ഥാന സർക്കാരിെൻറ മികച്ച സംരംഭമാണിത്. എത്രത്തോളം ഫലപ്രദമാണെന്ന് വരും ദിവസങ്ങളിൽ കാണാം. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതാണ്” -കൊൽക്കത്ത ജയനഗർ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഗേൾസ് സ്കൂളിലെ പ്രധാനാധ്യാപിക കൃഷ്ണകോലി റേ പറഞ്ഞു.
അതേസമയം, മിക്ക സ്കൂളുകളും ഡിഷ് ആൻറിനയോ കേബിളോ ഇല്ലാത്ത ഉൾപ്രദേശങ്ങളിലായതിനാൽ എല്ലാ വിദ്യാർഥികൾക്കും ഇതിെൻറ ഗുണം ലഭിക്കില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.
