Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരാണ് രാഹുൽ ഗാന്ധി? ആരെങ്കിലും ഒന്നു പറഞ്ഞുതരാമോ? -അസദുദ്ദീൻ ഉവൈസി

text_fields
bookmark_border
രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ കോൺഗ്രസ് നശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Asaduddin Owaisi
cancel

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിക്കും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. അടുത്ത ദിവസങ്ങളിൽ തന്നെ കോൺഗ്രസ് നശിച്ച നാമാവശേഷമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലിൽ നടന്ന ചർച്ചക്കിടെയായിരുന്നു ഉവൈസിയുടെ പരാമർശം.

തൃണമൂൽ കോൺഗ്രസിനെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപിപ്പിക്കാനുള്ള പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ചർച്ച. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി മമത മത്സരിക്കുന്നതിൽ തെറ്റില്ല. രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ കോൺഗ്രസ് നശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരാണ് രാഹുൽ ഗാന്ധി? എനിക്ക് അദ്ദേഹത്തെ അറിയില്ല. നിങ്ങൾക്കറിയാമെങ്കിൽ പറഞ്ഞുതരൂ.. ചർച്ചക്കിടെ ഉവൈസി ആവശ്യപ്പെട്ടു.

എല്ലാ പാർട്ടികളും അവരുടെ എതിർ പാർട്ടിയുടെ ബി. ടീമാണ് ഞങ്ങളെന്നാണ് മുദ്ര കുത്തുന്നത്. രാഹുൽ ഗാന്ധി ചർച്ചക്ക് ഉണ്ടായിരുന്നുെവങ്കിൽ ബി.ജെ.പി കുറ്റപ്പെടുത്തുന്നതുപോലെ തന്നെ ഞങ്ങളെ ബി. ടീമാണെന്ന് പറഞ്ഞേനെ. അഖിലേഷ് യാദവാണെങ്കിലും അങ്ങനെത്തന്നെ പറയുമായിരുന്നുവെന്നും ഉവൈസി പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Who is Rahul Gandhi, I don’t know him: Asaduddin Owaisi
Next Story