Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിൽ എയിംസ് പരിഗണിക്കും –മോദി
text_fieldsbookmark_border
ന്യൂഡൽഹി: കേരളത്തിൽ എയിംസ് തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എം.കെ. രാഘവൻ എം.പിക്ക് ഉറപ്പുനൽകി. വിഷയം ഉന്നയിച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. കോഴിക്കോട് മെഡിക്കൽ കോളജിൽ പി.എം. എസ്.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 196 കോടി രൂപ ചെലവിൽ പുനർനിർമിച്ച ഏഴുനില സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം കോഴിക്കോട്ട് എത്തി നിർവഹിക്കാമെന്ന് മോദി അറിയിച്ചതായും എം.കെ. രാഘവൻ പറഞ്ഞു. കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തി കഴിഞ്ഞെന്നും എം.പി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
Next Story

