Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പീഡന പരാതി പിൻവലിക്കാൻ പ്രതിയുടെ ബന്ധുക്കളുടെ ഭീഷണി; യു.പിയിൽ പെൺകുട്ടി ജീവനൊടുക്കി
text_fieldsbookmark_border
ലക്നോ: ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി കേസ് പിൻവലിക്കാനുള്ള സമ്മർദ്ദം താങ്ങാനാകാതെ ജീവനൊടുക്കി. സംഭാല്‍ ജില്ലയിലാണ് 21കാരി ജീവനൊടുക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആശിഷിന്റെ പിതാവ്, മാതാവ്, സഹോദരൻ എന്നിവരടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയിലാണ് 21 കാരി പീഡനത്തിരയാകുന്നത്. പരാതിയെ തുടർന്ന് ആശിഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ പ്രതിയുടെ ബന്ധുക്കൾ യുവതിയെ ഭീഷണിപ്പെടുത്തുകയും കേസ് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സമ്മർദ്ദം താങ്ങാനാകാതെയാണ് പെൺകുട്ടി ആത്മ്ഹത്യ ചെയ്തതെന്ന് എസ്.പി ചക്രേഷ് മിശ്ര പറഞ്ഞു.
Next Story

