Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വളർത്തു നായയുടെ കടിയേറ്റ് യുവതിക്കും മക്കൾക്കും പരിക്ക്; കൈക്കും കാലിനും തലക്കും പരിക്കേറ്റ യുവതിക്ക് 50 സ്റ്റിച്ചുകൾ

text_fields
bookmark_border
വളർത്തു നായയുടെ കടിയേറ്റ് യുവതിക്കും മക്കൾക്കും പരിക്ക്; കൈക്കും കാലിനും തലക്കും  പരിക്കേറ്റ യുവതിക്ക് 50 സ്റ്റിച്ചുകൾ
cancel

റെവാരി: ഹരിയാനയിലെ റെവാരിയിൽ വളർത്തുനായയുടെ ആക്രമണത്തിൽ സ്ത്രീക്കും രണ്ട് കുട്ടികൾക്കും പരി​ക്കേറ്റു. സ്ത്രീയുടെ കൈക്കും കാലിനും തലക്കും നല്ല പരിക്കുണ്ട്. ഇവ​ർ ആശുപത്രിയിൽ ചികിത്സയിലാണ്. 50 സ്റ്റിച്ചുകൾ ഇടേണ്ടി വന്നു.

കുട്ടികളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഗ്രാമപ്പഞ്ചായത്ത് മുൻ തലവനായ സൂരജിന്റെ ഭാര്യയും മക്കളുമാണിവർ. ഭാര്യക്കൊപ്പം വീട്ടിലെത്തിയപ്പോഴാണ് നായ ആക്രമിച്ചതെന്ന് സൂരജ് പറഞ്ഞു.

രണ്ട് മക്കളെയും നായ കടിച്ചു. ഇവരുടെ കരച്ചിൽ കേട്ട് എത്തിയവരാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കടിച്ചയുടൻ നായയെ നിരവധി തവണ അടിച്ചതായും എന്നിട്ടും കടി നിർത്തിയില്ലെന്നും സൂരജ് കൂട്ടിച്ചേർത്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Woman gets 50 stitches on head, hand, leg After Pet Pit Bull Attacks Her
Next Story