Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയെ കൊന്ന് കഷണങ്ങളാക്കി കവറിൽ കെട്ടി തള്ളി; കണ്ടെത്തിയത് ട്രെയിനിൽ നിന്ന്

text_fields
bookmark_border
dead body
cancel

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി കവറിൽ കെട്ടി തള്ളിയ നിലയിൽ. ട്രെയിനിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം കൈകാലുകൾ കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. 20നും 25നും ഇടയിൽ പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നി​ഗമനം.

യുവതിയെ മറ്റ് എവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം ബാ​ഗിലാക്കി ട്രെയിനിൽ തള്ളിയതാകാമെന്നാണ് പ്രാഥമിക നി​ഗമനം. ശുചീകരണ തൊഴിലാളിയാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡോ.അംബേദ്കർ ന​ഗർ - ഇൻഡോർ ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്. തല മുതൽ അര വരെയുള്ള ഭാഗങ്ങൾ മുറിച്ച് ട്രോളിയിലാക്കിയ നിലയിലായിരുന്നു കണ്ടെത്തിയത്. മറ്റ് ഭാ​ഗങ്ങൾ പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. യുവതിയുടെ കൈകളും കാലുകളും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman's body cut into two pieces, found in Train in MP
Next Story