Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിൽ 169 മില്യൺ ജനങ്ങൾ അതിദാരിദ്ര്യ രേഖയിൽ നിന്ന് മുക്തി നേടിയെന്ന് വേൾഡ് ബാങ്ക് റിപ്പോർട്ട്

text_fields
bookmark_border
ഇന്ത്യയിൽ 169 മില്യൺ ജനങ്ങൾ അതിദാരിദ്ര്യ രേഖയിൽ നിന്ന് മുക്തി നേടിയെന്ന് വേൾഡ് ബാങ്ക് റിപ്പോർട്ട്
cancel

കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയിൽ അതിദരിദ്രരുടെ എണ്ണം 27.1 ശതമാനത്തിൽ നിന്ന് 5.3 ശതമാനമായി കുറഞ്ഞെന്ന് ലോക ബാങ്ക് റിപ്പോർട്ട്. 2011-12 നും 2002-23 നും ഇടയ്ക്ക് 169 മില്യൺ ജനങ്ങൾ അതിദാരിദ്ര്യ രേഖയിൽ നിന്ന് മുക്തി നേടിയെന്നാണ് റിപ്പോർട്ട്.

ലോക ബാങ്കിൻറെ ഏറ്റവും പുതിയ നിർവചനമനുസരിച്ച് പ്രതിദിനം മൂന്ന് ഡോളറെങ്കിലും ചെലവഴിക്കാൻ ശേഷിയില്ലാത്തവരാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുന്നത്. 2011-12 കാലയളവിൽ 344.47 മില്യൺ ആയിരുന്നു. എന്നാൽ 2022-23 ആയപ്പോഴേക്ക് 75.24 ആയി കുറഞ്ഞു എന്നാണ് റിപ്പോർട്ട്.

ദാരിദ്ര്യ രേഖയിൽ ഇന്ത്യയുടെ കണക്കുകൾ മെച്ചപ്പെടുത്തുന്നതിൽ ഉത്തർപ്രദേശും ബിഹാറും പശ്ചിമ ബംഗാളും മധ്യപ്രദേശും വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. 2011-12ൽ ഇന്ത്യയിലെ മൊത്തം ദരിദ്രരുടെ 65 ശതമാനം ഈ സംസ്ഥാനങ്ങളിലായിരുന്നു. ഗ്രാമീണ വികസന പദ്ധതികൾ, ഡിജിറ്റൽ മേഖലയിലെ വികസനം, ക്ഷേമ പദ്ധതികൾ ഇവയൊക്കെ ഈ സംസ്ഥാനങ്ങളിലെ ദാരിദ്ര നിർമാർജനത്തെ സഹായിച്ചു.

കഴിഞ്ഞ 11 വർഷത്തിനുള്ളിൽ ഗ്രാമീണ മേഖലയിലെ ദരിദ്രരുടെ എണ്ണം18.4 ശതമാനത്തിൽ നിന്ന് 2.8 ശതമാനമായും നഗരങ്ങളിലെ അതി ദരിദ്രരുടെ എണ്ണം 10.7 ശതമാനത്തിൽ നിന്ന് 1.1 ശതമാനവും ആയി കുറഞ്ഞെന്നാണ് റിപ്പോർട്ട്. മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്സ് 2005ൽ 53.8 ശതമാനത്തിൽ നിന്ന് 2022-23ൽ 15.5 ശതമാനമായി കുറഞ്ഞുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.


Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - world bank report on extreme poverty eradication
Next Story