ലോക സമ്പന്നരിൽ മുകേഷ് അംബാനി ഒമ്പതാമത്
text_fieldsന്യൂഡൽഹി: ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മ ുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തെത്തി. ഫോബ്സ് മാഗസിൻ വെള്ളിയാഴ്ച പുറത്തുവിട്ട ‘ദ റിയൽ-ടൈം ബില്യണേഴ്സ്’ പട്ടികയിലാണ് 60 ബില്യൺ യു.എസ് ഡോളറിെൻറ (4,30,000 കോടി രൂപ) ആസ്തിയുമായി അംബാനി ഈ നേട്ടം കൈവരിച്ചത്. നേരേത്ത 13ാം സ്ഥാനത്തായിരുന്നു ഇദ്ദേഹം.
വ്യാഴാഴ്ച റിലയൻസ് ഇൻഡസ്ട്രീസിെൻറ ഓഹരി വിപണിമൂല്യം 10 ലക്ഷം കോടിയിലെത്തിച്ചതോടെയാണ് ഒറ്റയടിക്ക് അഞ്ചു സ്ഥാനങ്ങൾ മറികടന്ന് അംബാനി ഒമ്പതാമതെത്തിയത്. വിപണിയുടെ ചരിത്രത്തിൽ ഒരു ഇന്ത്യൻ കമ്പനി നേടുന്ന ഏറ്റവും ഉയർന്ന വിപണി മൂല്യമാണിത്. വ്യാഴാഴ്ച റിലയൻസ് ഓഹരി വില 1,579.95 രൂപയായി ഉയർന്നിരുന്നു.
അതേസമയം, ആമസോൺ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബിസോസാണ് ലോകത്തെ സമ്പന്നരിൽ ഒന്നാമൻ. 113 ബില്യൺ യു.എസ് ഡോളറാണ് (എട്ടുലക്ഷം കോടി രൂപ) ജെഫ് ബിസോസിെൻറ ആസ്തി. മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സാണ് (7,67,000 കോടി രൂപ) പട്ടികയിൽ രണ്ടാമത്.
