മറുപടി ഇന്ത്യൻജനത നൽകുമെന്ന് െയച്ചൂരി
text_fieldsന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരിക്കുനേരെ പാർട്ടി ആസ്ഥാനമായ എ.കെ.ജി ഭവനിൽവെച്ചുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തം. സംഘ്പരിവാറിെൻറ ഗുണ്ടാ ആക്രമണത്തിനുമുന്നിൽ ഭയപ്പെടില്ലെന്നും മറുപടി ഇന്ത്യൻ ജനത നൽകുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ഇത്തരം ഗുണ്ടാആക്രമണങ്ങളിലൂടെ സി.പി.എമ്മിനെ നിശ്ശബ്ദമാക്കാനാകില്ല. ഇന്ത്യയുടെ ആത്മാവിനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അേദ്ദഹം പ്രതികരിച്ചു. പാർട്ടി ജനറൽ സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം പ്രതിപക്ഷത്തിനുനേരെ ആർ.എസ്.എസ് പാരമ്പര്യമായി തുടരുന്ന ഭയപ്പെടുത്തൽ രീതിയുടെ ഭാഗമാണെന്ന് പോളിറ്റ് ബ്യൂേറാ ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും അനുവദിച്ചുകൊടുക്കില്ല.
പോളിറ്റ് ബ്യൂേറാ അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ള, വൃന്ദാ കാരാട്ട്, എം.എ. ബേബി തുടങ്ങിയവരും രൂക്ഷമായി വിമർശിച്ചു. മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, മാത്യു ടി. തോമസ് എന്നിവര്‍ എ.കെ.ജി ഭവനിലെത്തി െയച്ചൂരിയെ സന്ദര്‍ശിച്ചു.
