Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉഷ്ണ തരംഗം; ഡൽഹിയിൽ അടുത്ത മൂന്നു ദിവസങ്ങളിൽ 'യെല്ലോ അലർട്ട്'; വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും ഉഷ്ണ തരംഗ ഭീഷണിയിൽ

text_fields
bookmark_border
ഉഷ്ണ തരംഗം; ഡൽഹിയിൽ അടുത്ത മൂന്നു ദിവസങ്ങളിൽ യെല്ലോ അലർട്ട്; വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും ഉഷ്ണ തരംഗ ഭീഷണിയിൽ
cancel

ന്യൂഡൽഹി: അടുത്ത മൂന്ന് ദിവസങ്ങളിൽ ഡൽഹിയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. ഏപ്രിൽ ഏഴു മുൽ ഒമ്പതു വരെയുള്ള തീയതികളിൽ ചൂട് നാൽപ്പതുമുൽ 42 ഡിഗ്രി സെൽക്ഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.

നിലവിൽ 38 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ സാധാരണ നിലയിലുള്ള ചൂടാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്. ഏപ്രിൽ 8നും10നും ഇടയിൽ ഇടിയോടുകൂടി മഴയും ശക്തമായ കാറ്റും ഉണ്ടാകാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

നിലവിൽ ഡൽഹിയിലെ ചൂട് ചെറിയ തോതിൽ വർധിച്ചു വരുന്നുണ്ട്. ഡൽഹിക്കു പുറമേ രാജസ്ഥാനിലും കടുത്ത ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗുജറാത്തിൽ റിപ്പോർട്ട് ചെയ്ത ഉഷ്ണ തരംഗം ഒരാഴ്ച കൂടി തുടരുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ മുതൽ ജൂൺവരെ രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Yellow alert in Delhi due to heat wave
Next Story