Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയോധ്യഘട്ടിൽ ഭാര്യയെ ചുംബിച്ചതിന് യുവാവിന് ആൾക്കൂട്ട മർദനം

text_fields
bookmark_border
mob attack
cancel
Listen to this Article

സരയൂ നദീതീരത്തെ അയോധ്യഘട്ടിൽ ഭാര്യയെ ചുംബിച്ചതിന് യുവാവിനെ ആൾക്കൂട്ടം മർദിച്ച് അവശനാക്കി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വിഡിയോയിൽ ദമ്പതികൾ ഒരുമിച്ച് അയോധ്യഘട്ടിൽ മുങ്ങി നിവർന്ന ശേഷം ഭർത്താവ് ഭാര്യയെ ചുംബിക്കുന്നത് കാണാം. ഇത് സമീപത്തുള്ള ആളുകളെ അസ്വസ്ഥരാക്കുകയും അവർ കൂട്ടം കൂടിയെത്തുകയുമായിരുന്നു. കൂട്ടത്തിലൊരാൾ യുവാവി​നെ വെള്ളത്തിൽ നിന്ന് വലിച്ചു കരയിലേക്ക് കയറ്റിക്കൊണ്ടുപോയി മർദിക്കാൻ തുടങ്ങി. ഭാര്യ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചുറ്റും കൂടിയവരെല്ലാം ചേർന്ന് ഇയാളെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

എന്നാൽ വിഡിയോ ഒരാഴ്ച പഴക്കമുള്ളതാണെന്ന് അയോധ്യ സീനയർ പൊലീസ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ദമ്പതികൾ നിലവിൽ എവിടെയാണ് താമസിക്കുന്നതെന്ന് അന്വേഷിക്കുന്നുണ്ട്. അവർക്ക് പരാതിയുണ്ടെന്ന് അറിയുകയാണെങ്കിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Young man attacked by mob for kissing wife in Ayodhya
Next Story