Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നായ കുരച്ചത് ഇഷ്ടപ്പെട്ടില്ല; മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊന്നു
text_fieldsbookmark_border
representational image
മുംബൈ: തനിക്ക് നേരെ കുരച്ചതിന് വളർത്തുനായയെ നായയെ യുവാവ് അടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം.
നരാലിബാഗിൽ താമസിക്കുന്ന യുവതിയുടെ വീട്ടിലേക്ക് ഉച്ചയോടെ സന്ദർശനത്തിനെത്തിയാതിരുന്നു രണ്ട് സ്ത്രീകളും പുരുഷന്മാരുമടക്കം നാലു പേർ. ഈ സമയമാണ് ഇതിൽ ഒരാൾക്കുനേരെ നായ കുരച്ചത്.
ഇതിൽ അസ്വസ്ഥനായ ഇയാൾ സമീപത്തുണ്ടായിരുന്ന മൺവെട്ടി എടുത്ത് നായയുടെ തലയിൽ അടിക്കുകയായിരുന്നു. നായ ഉടൻ ചത്തു.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം അടക്കം ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.
Next Story

