Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോജിലപാസ് റെക്കോഡ് വേഗത്തിൽ തുറന്ന് നൽകി ബോർഡർ റോഡ് ഓർഗനൈസേഷൻ

text_fields
bookmark_border
സോജിലപാസ് റെക്കോഡ് വേഗത്തിൽ തുറന്ന് നൽകി ബോർഡർ റോഡ് ഓർഗനൈസേഷൻ
cancel

സോൻമാർഗ്: 32 ദിവസത്തെ അടച്ചിടലിനുശേഷം റെക്കോഡ് സമയത്തിനുള്ളിൽ സോജില പാസ്സ് തുറന്നു നൽകി ബോർഡർ പാസ്സ് ഓർഗനൈസേഷൻ.

ഗുരുതരമായ കാലാവസ്ഥയെ അതിജീവിച്ച് ഹൈവേയിലെ മഞ്ഞുനീക്കി ലേയെയും കാർഗിലിനെയും വീണ്ടും ബന്ധിപ്പിച്ചിരിക്കുകയാണെന്ന് ബി.ആർ.ഒ അറിയിച്ചു. ഏറ്റവും ദൈർഘ്യം കുറഞ്ഞ ശൈത്യകാല അടച്ചു പൂട്ടലായിരുന്നു ഇത്തവണത്തേത്.

കാശ്മീർ താഴ്വരയെയും ലഡാക്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചുരമാണ് സോജില. സാധാരണയായി മഞ്ഞു വീഴ്ചയും മഞ്ഞുമല ഇടിയലും കാരണം മാസങ്ങളോളം ഇത് അടച്ചിടാറുണ്ട്.

കടുത്ത മഞ്ഞു വീഴ്ചയും തണുപ്പും അതിജീവിച്ച് 14 ദിവസം കൊണ്ടാണ് ബി.ആർ.ഒ മഞ്ഞ് നീക്കം ചെയ്തു പാത ഗതാഗത യോഗ്യമാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - zojila pass opened in record time
Next Story