പുൽവാമ ഭീകരാക്രമണം: ഹൃദയത്തിൽ തീയെരിയുകയാണെന്ന് മോദി
text_fieldsന്യൂഡൽഹി: പുൽവാമയിൽ 40 ജവാൻമാരുടെ ജീവൻ നഷ്ടമായ ഭീകരാക്രമണം തെൻറ ഹൃദയത്തിൽ തീയായി എരിയുകയാണെന്ന് പ്രധാനമന ്ത്രി നരേന്ദ്ര മോദി. ബിഹാറിലെ സർക്കാർ ചടങ്ങിനിടെയാണ് മോദിയുടെ പരാമർശം. ഭീകരാക്രമണത്തിൽ മരിച്ച ബിഹാർ സ് വദേശികളായ ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്.
‘‘സഞ്ജയ് കുമാർ സിൻഹക്കും രതൻ കുമാറിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇവിടെ കൂടിയിരിക്കുന്ന നിങ്ങളുടെ ഉള്ളിലെരിയുന്ന തീ എെൻറ ഹൃദയത്തിലും ജ്വലിക്കുന്നുണ്ട്’’-ബറൗനി ജില്ലയിൽ നടന്ന ചടങ്ങിൽ മോദി പറഞ്ഞു.
പുൽവാമയിൽ സൈനികർ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെയുണ്ടായ കാർ ബോംബ് സ്ഫോടനത്തിലാണ് 40 സി.ആർ.പി.എഫ് ജവാൻമാർ മരിച്ചത്.
സംഭവം നടന്നയുടൻ അക്രമത്തെ മോദി അപലപിച്ചിരുന്നു. ജവാൻമാരുെട ജീവത്യാഗം വെറുതെയാകില്ലെന്നും അവരുടെ കുടുംബത്തിനൊപ്പം രാജ്യം തോളോടുതോൾ ചേർന്ന് നിൽക്കുമെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു.
