Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎ.എസിെൻറ പാക് –അഫ്ഗാൻ നേതാവ് കൊല്ലപ്പെട്ടു
text_fieldsbookmark_border
വാഷിങ്ടൺ: ഭീകര സംഘടനയായ െഎ.എസിെൻറ പാക് –അഫ്ഗാൻ നേതാവ് കൊല്ലപ്പെട്ടതായി അമേരിക്ക. ജൂലൈ 26ന് അമേരിക്ക അഫ്ഗാനിസ്താനിലെ ഖൊറാസാൻ പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹാഫിസ് സഇൗദ് ഖാൻ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സഇൗദും അനുയായികളും കൊല്ലപ്പെട്ടതായി അഫ്ഗാെൻറ മുതിർന്ന നയതന്ത്ര ഉദ്യോഗ്ഥൻ ഹസ്റത് ഉമർ സകിൽവാലും മാധ്യമങ്ങളെ അറിയിച്ചു.
മുൻ പാക് താലിബാൻ അംഗമായിരുന്ന സഇൗദ് അമേരിക്ക നേതൃത്വം നൽകുന്ന സഖ്യകക്ഷികൾക്കെതിരെ നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 2015ൽ പാകിസ്താനും അഫ്ഗാനും ഉൾപ്പെടുന്ന പ്രദേശത്ത്െഎ.എസിന് വേരോട്ടമുണ്ടാക്കിയ നേതാവാണ് സഇൗദ് ഖാൻ. ഇൗ പ്രദേശത്തിന് ഇയാൾ ഖൊറാസാൻ പ്രവശ്യയെന്ന് പേരു നൽകുകയും ചെയ്തിരുന്നു.
Next Story
