Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്ജിബില്നിന്ന് ഒഴിയാന്‍ ഐ.എസിന് 48 മണിക്കൂര്‍ സമയം
text_fieldsbookmark_border
ഡമസ്കസ്: സിറിയയിലെ മന്‍ജിബ് നഗരം വിട്ടുപോകാന്‍ ഐ.എസിന് യു.എസ് സഖ്യസേന 48 മണിക്കൂര്‍ സമയം നല്കി. നിരപരാധികളായ സിവിലിയന്മാരെ രക്ഷപ്പെടുത്തുന്നതിന്‍െറ ഭാഗമായി വ്യോമാക്രമണം ഒഴിവാക്കിക്കൊണ്ടാണ് അന്ത്യശാസനം നല്‍കിയത്. രണ്ടു ദിവസത്തെ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 56 സിവിലിയന്മാര് കൊല്ലപ്പെട്ടിരുന്നു.
ജീവനോടെ നഗരം വിട്ടുപോവാന്‍ ഐ.എസിന് അവസാനത്തെ അവസരമാണിതെന്നും സൈന്യം മുന്നറിയിപ്പു നല്കി. മന്‍ജിബില്‍ തദ്ദേശവാസികളെ ഐ.എസ് മനുഷ്യകവചമാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നഗരത്തിന്‍െറ തെക്കന്‍ മേഖല ഐ.എസില്‍നിന്ന് പിടിച്ചെടുത്തതായി മനുഷ്യാവകാശ നിരീക്ഷണ സംഘത്തലവന് റാമി അബ്ദുല്‍ റഹ്മാന് പറഞ്ഞു.
Next Story
