Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജവാൻ റം ഉൽപ്പാദനം പുനരാരംഭിക്കാൻ അനുമതി
text_fieldsbookmark_border
തിരുവല്ല: കേരള ബിവറേജസ് കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസിൽ ജവാൻ റം നിർമാണം പുനരാരംഭിക്കാൻ അനുമതിയായി. എക്സൈസ് കമീഷണറാണ് നിർമാണം പുനരാരംഭിക്കാൻ ഉത്തരവിട്ടത്.
നിർമാണം പുനരാരംഭിക്കാനുള്ള നടപടികൾ ട്രാവൻകൂർ ഷുഗേഴ്സിൽ ആരംഭിച്ചു. മദ്യത്തിന്റെ സാമ്പിൾ തിരുവനന്തപുരം കെമിക്കൽ എക്സാമിനേഷൻ ലാബിൽ പരിശോധനക്ക് അയക്കും. മനുഷ്യ ഉപഭോഗത്തിന് പാകമെന്ന് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ബോട്ടിലിങ് അനുവദിക്കുകയുളളുവെന്ന് എക്സൈസ് കമീഷണറുടെ ഓഫിസ് അറിയിച്ചു.
ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസിലേക്കുളള സ്പിരിറ്റ് ചോർത്തിവിറ്റ സംഭവത്തിൽ- മുൻ ജനറൽ മാനേജർ അടക്കം ഉയർന്ന ഉദ്യോഗസ്ഥർ പ്രതി ചേർക്കപ്പെട്ടതോടെയാണ് ജവാൻ നിർമ്മണത്തിലെ പ്രതിസന്ധികൾ തുടങ്ങിയത്.
Next Story
