Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുർക്കിയക്ക് 10 കോടി സഹായവുമായി സംസ്ഥാന സർക്കാർ

text_fields
bookmark_border
തുർക്കിയക്ക് 10 കോടി സഹായവുമായി സംസ്ഥാന സർക്കാർ
cancel

തിരുവനന്തപുരം: തുർക്കിയ, സിറിയ മേഖലയിലെ ഭൂകമ്പ ദുരിതാശ്വാസത്തിനായി കേരളം പത്ത് കോടി രൂപ അനുവദിക്കുമെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റ്‌ ചർച്ചയുടെ മറുപടിയിലാണ്‌ മന്ത്രി ഇക്കാര്യമറിയിച്ചത്‌. കേന്ദ്ര സർക്കാർ വഴി മാത്രമേ തുക കൈമാറാനാകൂ. എന്നാലും തങ്ങളാലാകുന്ന സമാശ്വാസമെന്ന നിലയിലാണ് തുക അനുവദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അംഗൻവാടി ജീവനക്കാർ, ആശവർക്കർ, പ്രീ പ്രൈമറി അധ്യാപകർ, പാചകത്തൊഴിലാളികൾ, സാക്ഷരത പ്രവർത്തകർ എന്നിവരുടെ വേതന പ്രശ്‌നത്തിന്‌ ഈ വർഷം പരിഹാരം കാണും. ഇത് വെറും പറച്ചിലല്ലെന്നും നടപ്പാക്കാൻ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.

എറണാകുളത്തെ വെള്ളക്കെട്ട്‌ പരിഹരിക്കാൻ നടപ്പാക്കുന്ന ഓപറേഷൻ ബ്രേക്ക്‌ ത്രൂ പദ്ധതിക്കായി പത്ത് കോടിയും അരൂർ പട്ടണത്തിലെ വെള്ളക്കെട്ട്‌ പരിഹരിക്കാൻ അഞ്ച് കോടിയും വകയിരുത്തി. ടൂറിസം ഇടനാഴിയിൽ അരുവിക്കര, ബോണക്കാട്‌, നെയ്യാർഡാം, പൊ​ന്മു​ടി, വ​ർ​ക്ക​ല, പ​ര​വൂ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി. എം.​എ​ൽ.​എ​മാ​രു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്‌ ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി​ക്ക്‌ തു​ക അ​നു​വ​ദി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മ​റ്റ്​ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

• പ​ഞ്ചാ​യ​ത്തു​ത​ല സ്‌​പോ​ർ​ട്‌​സ്‌ കൗ​ൺ​സി​ൽ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യി​ൽ സ്‌​കൂ​ളു​ക​ളി​ലെ കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന്‌ മൂ​ന്ന്​ കോ​ടി രൂ​പ

• കോ​ഴി​ക്കോ​ട്‌ വി​മാ​ന​ത്താ​വ​ള റോ​ഡ്‌ വി​ക​സി​പ്പി​ക്കാ​ൻ ന​ട​പ​ടി

• അ​ഷ്ട​മു​ടി​ക്കാ​യ​ൽ ശു​ചീ​ക​ര​ണ​ത്തി​ന്‌ അ​ഞ്ച്​ കോ​ടി

• ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹ​ജ്ജ്‌ കേ​ന്ദ്ര​ത്തി​ന്‌ ഒ​രു കോ​ടി

• മ​ല​പ്പു​റ​ത്തെ മൂ​ടാ​ൽ ബൈ​പാ​സി​ന്‌ അ​ഞ്ച്​ കോ​ടി

• മ​ട്ട​ന്നൂ​ർ അ​ന്താ​രാ​ഷ്ട്ര യോ​ഗ പ​രി​ശീ​ല​ന കേ​ന്ദ്രം പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി

• മ​ല​പ്പു​റം കെ.​എ​സ്‌.​ആ​ർ.​ടി.​സി ബ​സ്‌​സ്‌​റ്റാ​ൻ​ഡ്​ പൂ​ർ​ത്തി​യാ​ക്കും

• പ​ട്ട​യ​മി​ഷ​ന്‌ ര​ണ്ട്​ കോ​ടി

• കേ​ര​ള ബാ​ർ കൗ​ൺ​സി​ൽ സ്ഥാ​പി​ക്കു​ന്ന കേ​ര​ള ലോ​യേ​ഴ്‌​സ്‌ അ​ക്കാ​ദ​മി​ക്ക്‌ ഒ​രു കോ​ടി

• നി​ല​മ്പൂ​ർ ബൈ​പാ​സി​ന്‌ അ​നു​വ​ദി​ച്ച തു​ക സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലി​ന്‌ ഉ​പ​യോ​ഗി​ക്കാം

• ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള റോ​ഡ്‌ വി​ക​സ​നം അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കും

• മാ​ജി​ക്‌ പ്ലാ​നെ​റ്റി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക​ലാ​മേ​ള​യാ​യ സ​മ്മോ​ഹ​ന​ത്തി​ന്‌ 20 ല​ക്ഷം രൂ​പ

• പാ​ല​ക്കാ​ട്ടെ ക​നാ​ൽ ന​വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ വാ​ള​യാ​ർ ഡാം ​പ​രി​സ​ര​വും ഉ​ൾ​പ്പെ​ടു​ത്തും

• എ​റ​ണാ​കു​ളം സീ​പോ​ർ​ട്ട്‌-​എ​യ​ർ​പോ​ർ​ട്ട്‌ റോ​ഡ്‌ ന​വീ​ക​രി​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 10 Core aid for turkey
Next Story