Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുത്തശ്ശി വാതിലിൽ തട്ടി വിളിച്ചിട്ടും തുറന്നില്ല; ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് പത്താം ക്ലാസുകാരി ഫാനിൽ തൂങ്ങിയ നിലയിൽ

text_fields
bookmark_border
meera 24921
cancel
camera_alt

മീര

അഞ്ചൽ: പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയയ്ക്കൽ നടുക്കുണ്ടയംചരുവിള പുത്തൻ വീട്ടിൽ മിൻറു - ശാന്തി ദമ്പതികളുടെ മകൾ മീര (15)യാണ് മരിച്ചത് .വെള്ളിയാഴ്ച പകൽ 11 മണിയോടെയാണ് സംഭവം.

മുത്തശ്ശിയോടും മാതൃസഹോദരന്മാരോടുമൊപ്പമാണ് മീര താമസിച്ചിരുന്നത്. മാതാപിതാക്കളും സഹോദരങ്ങളും അകലെയുള്ള മറ്റൊരു വീട്ടിലാണ് താമസം. കിടപ്പുമുറിയിൽ കയറി വാതിലടച്ച് ഏറെ നേരം കഴിഞ്ഞിട്ടും മീരയെ കാണാതായതോടെ മുത്തശ്ശിയെത്തി വാതിലിൽ തട്ടി വിളിച്ചു. എന്നാൽ പ്രതികരണമുണ്ടായില്ല.

തുടർന്ന് വീടിന് പിൻഭാഗത്തെ ജനൽ പാളി തുറന്ന് നോക്കിയപ്പോളാണ് മീരയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ചടയമംഗലം പൊലീസെത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനയച്ചു. കൊല്ലത്ത് നിന്നും വിരലടയാള വിദഗ്ധരും സയന്‍റിഫിക് വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 10th class student found dead inside home
Next Story