പ്രതിക്ക് കോവിഡ്: കോങ്ങാട് സി.െഎയും 11 പൊലീസുകാരും നിരീക്ഷണത്തിൽ
text_fieldsകോങ്ങാട് (പാലക്കാട്): പോക്സോ കേസിൽ റിമാൻഡിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോങ്ങാട് സി.െഎ ഉൾപ്പെടെ 12 പൊലീസുകാർ ക്വാറൻറീനിൽ. മേയ് 30ന് മുണ്ടൂരിന്നടുത്തുനിന്ന് പിടിയിലായ പ്രതിയുടെ സാമ്പിൾ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് കോങ്ങാട് സി.ഐ കെ.സി. വിനു അടക്കം 12 പൊലീസുകാരാണ് ക്വാറൻറീനിലായത്. പ്രതിയെ മർദിച്ചയാളും നിരീക്ഷണത്തിലാണ്.
സംഭവത്തിെൻറ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് നിർദേശത്തെ തുടർന്ന് പൊലീസ് സ്റ്റേഷൻ, പാചകപ്പുര, വിശ്രമസ്ഥലം എന്നിവ അണുവിമുക്തമാക്കി. പ്രതിയെ പിടികൂടിയ ദിവസം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കാണ് ക്വാറൻറീൻ നിർദേശിക്കപ്പെട്ടത്. ഇവരുടെ സ്രവം പരിശോധനക്കയച്ചു. ആലത്തൂർ സബ് ജയിലിലേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്.
