Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് പൂനൂർ പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു

text_fields
bookmark_border
adil-8768682.jpg
cancel
camera_alt

ആദിൽ

എകരൂൽ (കോഴിക്കോട്): പൂനൂർ പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. എം.എം പറമ്പ് കോട്ടക്കുന്ന് സാലിയുടെ മകൻ ആദിലാണ് (11) മരിച്ചത്. എം.എം പറമ്പ് മൊകായി ഭാഗത്ത് പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം.

സമീപത്തെ മൈതാനിയിൽ കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളിക്കാൻ എത്തിയതായിരുന്നു ആദിൽ. കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. മുങ്ങിപ്പോയ ആദിലിനെ നാട്ടുകാർ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മാതാവ്: സൽമ. സഹോദരങ്ങൾ: താനിയ, അദ്നാൻ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 11 year old boy drowned to death in Punur river Kozhikode
Next Story