Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: കൊടുങ്ങല്ലൂർ താലൂക്കിൽ നിരോധനാജ്ഞ
text_fieldsbookmark_border
തൃശൂർ: കോവിഡ് 19 വൈറസ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂർ താലൂക്കിൽ നാളെ മുതൽ നിരോധന നിരോധനാജ്ഞ. എല്ല ാ ആരാധനാലയങ്ങൾക്കും നിരോധനാജ്ഞ ബാധകമാണെന്ന് തൃശൂർ ജില്ല കലക്ടർ അറിയിച്ചു.
ഞായറാഴ്ച മുതൽ ഈ മാസം 29 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഭരണി മഹോത്സവം നടക്കുകയാണ്. പ്രധാന ചടങ്ങുകളിലൊന്നായ കോഴിക്കല്ല് മൂടല്‍ ഇന്നലെ നടന്നിരുന്നു.

കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിെൻറ ഭാഗമായ കോഴിക്കല്ല് മൂടല്‍ ചടങ്ങ്
കോവിഡ് വൈറസ് വ്യാപനത്തിനെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും നൂറുകണക്കിനാളുകൾ പങ്കെടുത്തിരുന്നു. ഭൂരിപക്ഷവും തദ്ദേശീയരായിരുന്നു. 27നാണ് പ്രധാന ചടങ്ങായ അശ്വതി കാവുതീണ്ടൽ.
Next Story
