കെ.പി.സി.സി ഭാരവാഹികളിൽ മികവില്ലാത്തവർ 16
text_fieldsതിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളിൽ 16 പേരുടെ കഴിഞ്ഞ മൂന്നുമാസത്തെ പ്രവർത്തനം മികവില്ലാത്തതെന്ന് വിലയിരുത്തൽ. 20 പേരുടേത് ശരാശരി മാത്രം. മികച്ച പ്രവര്‍ത്തനം നടത്തിയത് ഒമ്പത് പേർ.
പെര്‍ഫോമന്‍സ് അസസ്മെൻറ് സിസ്റ്റത്തിെൻറ ഭാഗമായി കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡൻറുമാരുടെയും ജൂണ്‍ മുതലുള്ള ആദ്യ ത്രൈമാസ വിലയിരുത്തലാണ് പൂര്‍ത്തിയായത്.
ഒമ്പത് ഡി.സി.സികളുടെ പ്രവർത്തനം മികച്ച നിലയിലും അഞ്ചെണ്ണം ശരാശരിയിലുമാണ്. മികവു പുലര്‍ത്താത്ത ഒരു ഡി.സി.സിയുമില്ല.
പച്ച, മഞ്ഞ, ചുവപ്പ് എന്നീ കാറ്റഗറികളായി തിരിച്ചാണ് മികവ് വിലയിരുത്തിയത്. ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡൻറുമാരുടെയും മികവ് പരിശോധിക്കാന്‍ അടുത്തമാസം നാലു മുതല്‍ 22 വരെ റിവ്യൂ യോഗങ്ങള്‍ നടക്കുമെന്ന് കെ.പി.സി.സി ജന. സെക്രട്ടറി സജീവ് ജോസഫ് അറിയിച്ചു.

