Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വെഞ്ഞാറമൂട്ടിൽ രണ്ട്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകരെ വെട്ടിക്കൊന്നു
cancel

വെഞ്ഞാറമൂട്ടിൽ രണ്ട്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകരെ വെട്ടിക്കൊന്നു

text_fields
bookmark_border

തിരുവനന്തപുരം: വെഞ്ഞാറാമൂട്ടിൽ രണ്ട്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകരെ വെട്ടിക്കൊന്നു. ഡി.വൈ.എഫ്​.ഐ കലിങ്ങിൻ മുഖം യൂനിറ്റ് പ്രസിഡൻ്റ് ഹഖ്​ മുഹമ്മദ് (24) തേവലക്കാട് യൂനിറ്റ് ജോയിൻറ്​ സെക്രട്ടറി മിഥിലാജ് ( 30 ) എന്നിവരാണ്​ കൊല്ലപ്പെട്ടത് . കോൺഗ്രസ്​ പ്രവർത്തകരാണ്​ അക്രമത്തിന്​ പിന്നിലെന്ന്​ പൊലീസ് അറിയിച്ചു​.

ഞായറാഴ്​ച രാത്രി തേമ്പാംമൂട് മദപുരത്താണ്​​ സംഭവം. ബൈക്കിൽ സഞ്ചരിച്ച ഇരുവരെയും തടഞ്ഞുനിർത്തി വെട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു​. പ്രദേശത്ത് രണ്ട്​ മാസം മുമ്പ്​​ സി.പി.എം-കോൺഗ്രസ്​ സംഘർഷമുണ്ടായിരുന്നു. മൃതദേഹങ്ങൾ ഗോകുലം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story