Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫസല്‍ വധം: കാരായിമാര്‍ക്ക് വീണ്ടും താല്‍ക്കാലിക ഇളവ്

text_fields
bookmark_border
ഫസല്‍ വധം: കാരായിമാര്‍ക്ക് വീണ്ടും താല്‍ക്കാലിക ഇളവ്
cancel

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസിലെ പ്രതികളായ കാരായിമാര്‍ക്ക് ജാമ്യ വ്യവസ്ഥയില്‍ വീണ്ടും ഇളവ്.  ബുധനാഴ്ച നടക്കുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കാരായി രാജനും തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കാരായി ചന്ദ്രശേഖരനും എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ അനുമതി നല്‍കിയത്. ചൊവ്വാഴ്ച കൊച്ചിയില്‍നിന്ന് പോയി വ്യാഴാഴ്ച തിരിച്ചത്തൊനാണ് നിര്‍ദേശം.  എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യ വ്യവസ്ഥയിലാണ് കോടതി താല്‍ക്കാലിക ഇളവ് അനുവദിച്ചത്. എന്നാല്‍, തലശ്ശേരിയില്‍ നടക്കുന്ന ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന കാരായി ചന്ദ്രശേഖരന്‍െറ ആവശ്യം കോടതി നിരസിച്ചു. നേരത്തേ ജാമ്യം അനുവദിച്ചപ്പോഴാണ് എറണാകുളം ജില്ല വിട്ടുപോകാന്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ നിഷ്കര്‍ഷിച്ചത്. വോട്ടെടുപ്പിനും വോട്ടെണ്ണലിനും കണ്ണൂരില്‍ പോകാന്‍ നേരത്തേ കോടതി അനുമതി നല്‍കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story