Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളാപ്പള്ളി ആര്‍.എസ്.എസിന്‍െറ റിക്രൂട്ടിങ് ഏജന്‍റ് –സുധീരന്‍

text_fields
bookmark_border
  • നൗഷാദിന്‍െറ വീട് സന്ദര്‍ശിച്ചു

കോഴിക്കോട്: ആര്‍.എസ്.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍റാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍.
മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ പി. നൗഷാദിനെ അപമാനിച്ച വെള്ളാപ്പള്ളി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നൗഷാദിന്‍െറ മാളിക്കടവിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ ആരോപണത്തില്‍ യു.ഡി.എഫില്‍ ഗൂഢാലോചന നടന്നിട്ടില്ല. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്. സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണിത്. മുന്നണി വിട്ടുപോയ ആരെങ്കിലുമാണോ ഇതിനുപിന്നിലെന്ന് പരിശോധിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്‍റ് എം.എം. ഹസനും സുധീരനൊപ്പമുണ്ടായിരുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story