Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെള്ളാപ്പള്ളിയുടെ പാർട്ടി ആര്‍.എസ്.എസിന്‍െറ പോഷക സംഘടന -വി.എസ്
text_fieldsbookmark_border
കണ്ണൂര്‍: ആര്‍.എസ്.എസിന്‍െറ പോഷക സംഘടനയായാണ് വെള്ളാപ്പള്ളി നടേശന്‍ പാര്‍ട്ടി രൂപവത്ക്കരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കണ്ണൂര്‍ ഗെസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്. 505 കോടിയുടെ വെട്ടിപ്പ് നടത്തിയതിനാണ് വെള്ളാപ്പള്ളിക്കെതിരെ താന്‍ കേസ് കൊടുത്തത്. അതിന്‍െറ പേരില്‍ തന്നെ അദ്ദേഹം കുലംകുത്തിയെന്ന് വിളിച്ചു. താനാണോ നടേശനാണോ കുലംകുത്തിയെന്ന് കാലം തെളിയിക്കും. പിന്നാക്ക വികസന കോര്‍പറേഷനടക്കം പല ബാങ്കുകളില്‍ നിന്നും കോടികളെടുത്താണ് തട്ടിപ്പ് നടത്തിയത്. പാര്‍ട്ടി രൂപവത്കരിക്കുന്നതില്‍ മാധവന്‍ നായര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും അദ്ദേഹത്തിന്‍െറ പടം വെച്ച് പ്രചാരണം നടത്തുകയാണ്. എന്‍.എസ്.എസ് കൂടെയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ വേലയെന്നും അദ്ദേഹം പറഞ്ഞു.
Next Story
