Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോളാർ കമീഷന് സരിതയെ വിസ്തരിക്കുന്നത് 15ലേക്ക് മാറ്റി
text_fieldsbookmark_border
കൊച്ചി: സോളാർ കമീഷന് സരിത എസ്. നായരെ വിസ്തരിക്കുന്നത് ഡിസംബർ 15ലേക്ക് മാറ്റി. മൊഴി നൽകാൻ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുണ്ടെന്നും മകൾക്ക് സുഖമില്ലെന്നും സരിത അറിയിച്ചതിനെ തുടർന്നാണ് കമീഷന്റെ നടപടി. എന്നാൽ, തുടർച്ചയായി തീയതികൾ മാറ്റുന്നതിൽ കമീഷൻ അതൃപ്തി രേഖപ്പെടുത്തി.
സരിതയെ ക്രോസ് വിസ്താരം നടത്തുന്ന ദിവസം തന്നെയും ഹാജരാകാൻ അനുവദിക്കണമെന്ന ബിജു രാധാകൃഷ്ണന്റെ ആവശ്യവും കമീഷൻ അംഗീകരിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ സരിത ഉയർത്തിക്കാണിച്ച കത്ത് ഹാജരാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
അതേസമയം, ബിജുവിന്റെ മൊഴിയിൽ യാഥാർഥ്യമില്ലെന്നും മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
Next Story
