Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശത്രുഘ്നന്‍ സിന്‍ഹക്ക് പിറന്നാള്‍ ആഘോഷം ആലപ്പുഴയില്‍

text_fields
bookmark_border
ശത്രുഘ്നന്‍ സിന്‍ഹക്ക് പിറന്നാള്‍ ആഘോഷം ആലപ്പുഴയില്‍
cancel


ആലപ്പുഴ: ബോളിവുഡ് താരവും എം.പിയുമായ ശത്രുഘ്നന്‍ സിന്‍ഹക്ക് ആലപ്പുഴയില്‍ 70ാം പിറന്നാളാഘോഷം.
കളരിപ്പയറ്റിന്‍െറയും ശിങ്കാരിമേളത്തിന്‍െറയും അകമ്പടിയോടെ നടന്ന ആഘോഷത്തില്‍ ഭാര്യ പൂനം സിന്‍ഹ, മക്കളായ സിനിമാതാരം സോനാക്ഷി സിന്‍ഹ, ലവ്സിന്‍ഹ, കുശ്ബി സിന്‍ഹ തുടങ്ങിയവര്‍ പങ്കെടുത്തു.
പാതിരപ്പള്ളിയിലെ ബോട്ട് ടെര്‍മിനലില്‍ ബുധനാഴ്ച ഉച്ചക്ക് 12.40ന് എത്തിയ ശത്രുഘ്നന്‍ സിന്‍ഹയെയും കുടുംബത്തെയും വാദ്യമേളങ്ങളോടെ സ്വീകരിച്ചു. കേരളം കശ്മീര്‍ പോലെ മനോഹരമാണെന്ന് ശത്രുഘ്നന്‍ സിന്‍ഹ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ലോകശ്രദ്ധ നേടാനുള്ള ശ്രമങ്ങള്‍ക്ക് തന്‍െറ സഹായം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ തന്‍െറ വായ് മൂടിക്കെട്ടിയിരിക്കുകയാണെന്ന് സിന്‍ഹ പ്രതികരിച്ചു.
ക്രൂയിസ് ഡയറക്ടര്‍മാരായ ജോജി മാത്യു, ജോസ് മാത്യു, സിജോ അലക്സ്, ഫിലിം പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് എ. കബീര്‍ എന്നിവര്‍ സിന്‍ഹയെയും കുടുംബത്തെയും വരവേറ്റു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story