Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെള്ളാപ്പള്ളി പ്രതിഷ്ഠിക്കുന്നത് ആര്.എസ്.എസ് ശങ്കറിന്റെ പ്രതിമ -വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: ആര്.ശങ്കറിന്റെ പ്രതിമ അനാഛാദന ചടങ്ങില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയ സംഭവത്തില്‍ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. കൊല്ലത്ത് വെള്ളാപ്പള്ളി പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത് 'ആര്.എസ്.എസ് ശങ്കറിനെ'യാണെന്ന് വി.എസ് ആരോപിച്ചു.
ആര്. ശങ്കറിനെ അപമാനിക്കുന്നതിന് തുല്യമാണിത്. സംഘപരിവാര്‍ ധര്‍മ്മ പരിപാലന സംഘമായി എസ്.എന്‍.ഡി.പി അധ:പ്പതിച്ചു. ചടങ്ങില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടി കേരള ജനതയോട് കാട്ടിയ ധിക്കാരമാണെന്നും വി.എസ് പറഞ്ഞു.
Next Story
