സ്പീക്കര്‍ ഉമ്മന്‍ചാണ്ടിയുടെ ഭീഷണിക്ക് വഴങ്ങുന്നു -വി.എസ്
text_fieldsതിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ഭീഷണിക്ക് സ്പീക്കർ വഴങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. സഭയെ െെകകാര്യം ചെയ്യാനാണ് ഉമ്മൻചാണ്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സഭയിൽ പ്രതിപക്ഷത്തിന്‍റെ ആവശ്യമാണ് അടിയന്തര പ്രമേയം. ഇത് നിഷേധിക്കപ്പെട്ടത് അസാധാരണ നടപടിയാണ്. സോളാർ കേസ് വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉന്നയിക്കാനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ ഭീഷണിക്ക് വഴങ്ങി സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് കോൺഗ്രസ് കമ്മറ്റിയെ െെകകാര്യം ചെയ്യുന്നത് പോലെ ഉമ്മൻ ചാണ്ടി നിയമസഭയെ െെകകാര്യം ചെയ്യുകയാണെന്നും വി.എസ് കൂട്ടിച്ചേർത്തു. ഇതേ നിലപാട് തുടർന്നാൽ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഭയിൽ പ്രതിക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ഇതിനെ തുടർന്ന് പ്രതിപക്ഷം സ്പീക്കർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും സ്പീക്കറുടെ ഒാഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു.
