ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാനുള്ള യോഗ്യത പോലും മോദിക്കില്ല -സുധീരൻ
text_fieldsതിരുവനന്തപുരം: ശ്രീനാരയണ ഗുരുവിന്റെ പേര് ഉച്ചരിക്കാനുള്ള യോഗ്യത പോലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്. ഗുരുസന്ദേശങ്ങളുമായി ഒരുതരത്തിലും യോജിക്കാത്ത പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ആളാണ് മോദി. അസഹിഷ്ണുതയുടെ ആള്‍രൂപമാണ് അദ്ദേഹമെന്നും സുധീരന് കുറ്റപ്പെടുത്തി.
ഗുരുവിന്റെ പേരിലുള്ള വേദിയിൽ പങ്കെടുക്കാൻ മോദിക്ക് അർഹതയില്ല. മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന് പിന്നിലുള്ള അജണ്ട വ്യക്തമാണ്. ആര്.എസ്.എസിന് അടിമപ്പണി ചെയ്യുകയാണ് വെള്ളാപ്പള്ളിനടേശന്. പ്രതിമാ അനാച്ഛാദന പരിപാടിയെ വെള്ളാപ്പള്ളി സംഘ്പരിവാര്‍ പരിപാടിയായി മുദ്രകുത്തുകയാണെന്നും സുധീരന് ആരോപിച്ചു.
ബി.ജെ.പിക്കും സംഘ്പരിവാറിനും മാതൃകപുരുഷൻമാർ ഇല്ലാത്തതുകൊണ്ടാണ് ആർ. ശങ്കറും സർദാർ വല്ലാഭായ് പട്ടേലും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പൈതൃകം കവർന്നെടുക്കാൻ ശ്രമിക്കുന്നത്. ശങ്കറിന്റെ കാര്യത്തിൽ വെള്ളാപ്പള്ളി നടേശൻ ചെയ്തത് ഒരിക്കലും പൊറുക്കാൻ ആകാത്ത തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
