Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആലപ്പുഴയിൽ എ.കെ. ആന്‍റണി പ്രസംഗിക്കാനിരുന്ന വേദി തകർന്നു
text_fieldsbookmark_border
പുളിങ്കുന്ന്: ആലപ്പുഴ പുളിങ്കുന്നിൽ കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി പ്രസംഗിക്കാനിരുന്ന വേദി തകർന്നു. പുളിങ്കുന്ന് ജങ്കാർ കടവിന്‍റെ വടക്കേക്കരയിലെ തെരഞ്ഞെടുപ്പ് യോഗ വേദിയാണ് ശക്തമായ കാറ്റിലും മഴയിലും തകർന്നു വീണത്. തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കാനായി എ.കെ. ആന്‍റണി ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട ഉടനെയായായിരുന്നു സംഭവം.
ആലപ്പുഴ ഡി.സി.സി വൈസ് പ്രസിഡന്‍റ് എം.എൻ. ചന്ദ്രപ്രകാശിന്‍റെ പ്രസംഗം പുരോഗമിക്കവെയായിരുന്നു അപകടം. മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് ജോസഫ് ചേക്കോടന് പരിക്കേറ്റു. കെ.പി.സി.സി ജനറൽ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ്, മുൻ എം.എൽ.എ ഡോ. കെ.സി. ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകട സമയത്ത് 15ലധികം കോൺഗ്രസ് നേതാക്കൾ വേദിയിലുണ്ടായിരുന്നു.
Next Story